കോഴിക്കോട്: കൊവിഡ് മാനദണ്ഡം ലംഘിച്ചതിന് നടൻ മമ്മൂട്ടിക്കെതിരെ കേസെടുത്തു. കേരള പകർച്ചവ്യാധി നിയമപ്രകാരം എലത്തൂർ പൊലീസാണ് കേസെടുത്തിട്ടുള്ളത്.
മെയ്ത്ര ആശുപത്രിയിൽ സന്ധി മാറ്റിവയ്ക്കലിനുള്ള റോബോട്ടിക് ശസ്ത്രക്രിയ വിഭാഗത്തിൻറെ ഉദ്ഘാടന ചടങ്ങിൽ ആൾക്കൂട്ടമുണ്ടാക്കിയതിനാണ് കേസ്.
കഴിഞ്ഞ ചൊവ്വാഴ്ച ഉദ്ഘാടന പരിപാടിക്ക് ശേഷം ആശുപത്രി സന്ദർശിക്കാൻ മമ്മൂട്ടി തീവ്രപരിചരണ വിഭാഗം ബ്ലോക്കിലെത്തിയിരുന്നു. ഇത് ആളുകൾ കൂട്ടംകൂടാൻ കാരണമായി. എന്നാൽ ഉദ്ഘാടന ചടങ്ങ് കൊവിഡ് പ്രോട്ടോകോൾ പാലിച്ചായിരുന്നു നടന്നതെന്ന് ആശുപത്രി മാനേജ്മെന്റ് അറിയിച്ചു.
കേസിൽ നടൻ രമേഷ് പിഷാരടിയും ആശുപത്രി ഉടമകളും പ്രതികളാണ്. രണ്ട് വർഷം തടവോ 10,000 രൂപ പിഴയോ കിട്ടാവുന്ന കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക