ഇന്നും നാളെയും സംസ്ഥാനത്ത് നടക്കുന്ന പരീക്ഷയ്ക്കായി കൂടുതൽ സർവീസുകൾ നടത്തുവാൻ കെഎസ്ആർടിസി. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിലായി ഇന്നും നാളെയും വിവിധ പരീക്ഷകൾ നടക്കുന്നുണ്ട്. എസ്.സി ഡെവലപ്മെന്റ് ഓഫീസർ ഗ്രേഡ് 2 , ജില്ലാ മാനേജർ എന്നീ പി.എസ്.സി പരീക്ഷകളാണ് ഇന്ന് നടക്കുന്നത്. തിരുവനന്തപുരം , കൊച്ചി എന്നിവിടങ്ങളിലെ ഇരുപത് സെന്ററുകളിലായി സെൻട്രൽ ആർമിഡ് പോലീസ് ഫോഴ്സിലേക്കുള്ള പ്രവേശന പരീക്ഷ നാളെയും നടക്കും.
അബുദാബിയിലേക്കുള്ള വിമാന സർവീസ് ഇന്ന് മുതൽ, എയര്‍ ഇന്ത്യയും ഇത്തിഹാദും സർവീസ് ആരംഭിക്കും
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്കൊണ്ട് പരീക്ഷാർഥികൾക്ക് കൃത്യ സമയത്ത് തന്നെ പരീക്ഷാ സെന്ററുകളിൽ എത്തിച്ചേരാനുള്ള ക്രമീകരണങ്ങൾ ഒരുക്കി നൽകിയിട്ടുണ്ട്. ശനി , ഞായർ ദിവസങ്ങളിൽ കൂടുതൽ കെഎസ്ആർടിസി സർവീസുകൾ സംസ്ഥാനത്തിന്റെ വിവിധ ഡിപ്പോകളിൽ നിന്നും റെയിൽവെ സ്റ്റേഷനുകളിൽ നിന്നും ഓപ്പറേറ്റ് ചെയ്യുമെന്ന് കെഎസ്ആർടിസി അറിയിച്ചിട്ടുണ്ട്. www.online.keralartc.com എന്ന വെബ് സൈറ്റിലും “Ente KSRTC” എന്ന മൊബൈൽ ആപ്പിലൂടെയും യാത്രക്കാർക്ക് മുൻകൂട്ടി ബുക്കിംഗ് നടത്തുവാനും സാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക