ബെംഗളൂരു: നഴ്സിന് അശ്ലീലസന്ദേശം അയച്ച സർക്കാർ സ്കൂളിലെ പ്രധാനാധ്യാപകനെ നാട്ടുകാർ ക്ലാസ് മുറിയിലിട്ട് മർദിച്ചു. കർണാടക ബെലഗാവിയിലെ സർക്കാർ പ്രൈമറി സ്കൂൾ പ്രധാനാധ്യാപകനായ സുരേഷ് ചാവലാഗിയെയാണ് നാട്ടുകാർ സംഘം ചേർന്ന് മർദിച്ചത്.
സ്കൂളിലെത്തി ക്ലാസ്മുറിയിൽ പൂട്ടിയിട്ടായിരുന്നു മർദനം. പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ നഴ്സായ യുവതിക്ക് സുരേഷ് അശ്ലീല സന്ദേശങ്ങൾ അയച്ചെന്ന് ആരോപിച്ചാണ് നാട്ടുകാർ ഇയാളെ മർദിച്ചത്.
രണ്ടാഴ്ച മുമ്പ് സ്കൂളിൽ കോവിഡ് വാക്സിൻ കുത്തിവെയ്പ്പ് നടത്തിയിരുന്നു. ഈ സമയത്താണ് പ്രധാനാധ്യാപകൻ നഴ്സിൽനിന്ന് മൊബൈൽ നമ്പർ ചോദിച്ചുവാങ്ങിയത്. ചില അധ്യാപകർക്ക് കുത്തിവെയ്പ്പ് ക്യാമ്പിൽ പങ്കെടുക്കാനായില്ലെന്നും ഇവർ എത്തിയാൽ വിവരം കൈമാറാനെന്നും പറഞ്ഞാണ് നമ്പർ വാങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക