ഡല്‍ഹി: ടോക്കിയോ ഒളിംപിക്സില്‍ മെഡല്‍ നേടി രാജ്യത്തിന്റെ അഭിമാനം വാനോളം ഉയര്‍ത്തിയ താരങ്ങള്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ബൈജൂസ് ഗ്രൂപ്പ്.
ജാവ്ലിന് ത്രോയില്‍ സ്വര്‍ണം നേടിയ നീരജ് ചോപ്രയ്ക്ക് രണ്ടു കോടി രൂപയാണ് സമ്മാന തുകയായി നല്‍കുക. മെഡല്‍ നേടിയ മറ്റു വ്യക്തിഗത താരങ്ങള്‍ക്ക് ഒരു കോടി രൂപ വീതം നല്‍കുമെന്നും ബൈജൂസ് ഗ്രൂപ്പ് അറിയിച്ചു.
എല്ലാ കായികഇനങ്ങളിലെയും താരങ്ങള്‍ക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് പാരിതോഷികം പ്രഖ്യാപിച്ചത് എന്ന് ബൈജൂസ് ഗ്രൂപ്പ് പ്രസ്താവനയിലൂടെ അറിയിച്ചു.
നീരജ് ചോപ്രയ്ക്ക് പുറമേ ഒളിംപിക്സില്‍ വ്യക്തിഗത നേട്ടങ്ങള്‍ കരസ്ഥമാക്കിയ മീരാഭായി ചാനു, രവികുമാര്‍ ദഹിയ, ലവ്ലിന, പി വി സിന്ധു, ബജ്റംഗ് പുനിയ എന്നി താരങ്ങളെയുമാണ് ആദരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക