ഭോപ്പാല്‍: മധ്യപ്രദേശ് ഭരിക്കുന്നത് ‘ശിവന്’ ആയതിനാല്‍ കോവിഡ് 19 ദുരന്തം വിതയ്ക്കില്ലെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി തരുണ്‍ ചുഗ്. പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ ‘വിഷ്ണു’ആണെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനെയും ബിജെപി സംസ്ഥാന അധ്യക്ഷന്‍ വിഷ്ണു ദത്ത് ശര്‍മയെയും പുകഴ്ത്തിയാണ് തരുണ്‍ ചുഗിന്റെ പരാര്‍ശം.
‘ ബിജെപി സംസ്ഥാന അധ്യക്ഷന്‍ വിഷ്ണുവും മുഖ്യമന്ത്രി ശിവനുമായിരിക്കുമ്പോള്‍ എങ്ങനെ കൊറോണയ്ക്ക് മധ്യപ്രദേശില്‍ ദോഷം വിതയ്ക്കാന്‍ സാധിക്കും’- തരുണ്‍ ട്വിറ്ററില്‍ കുറിച്ചു.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ബിജെപി പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്കുന്ന ക്യാമ്പില്‍ പങ്കെടുത്ത ശേഷമായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക