കണ്ണൂര്‍: ട്രെയിനില്‍ മദ്യപിച്ച് കയറിയവര്‍ രാജ്മോഹന്‍ ഉണ്ണിത്താന് എംപിയ്ക്ക് നേരെ മോശമായി പെരുമാറിയ സംഭവത്തിൽ പോലീസ് കേസെടുത്തു. എംപിയുടെ പരാതിയില്‍ മോശമായി പെരുമാറിയവര്‍ക്കെതിരെ കേസെടുത്തു.
മാവേലി എക്സ്പ്രസ് ട്രയിനിലെ സെക്കന്റ് എസി കംപാര്‍ട്ട്മെന്റില്‍ വച്ചാണ് സംഭവം. മദ്യപിച്ച് ട്രെയിനില്‍ കയറിയവര്‍ എംപിയ്ക്ക് നേരെ അസഭ്യ വര്‍ഷം ചൊരിയുകയായിരുന്നു. എംപിക്കൊപ്പം എംഎല്‍എമാരായ എന്‍എ നെല്ലിക്കുന്ന്, എകെഎം അഷ്റഫ്, ഇ ചന്ദ്രശേഖരന് എന്നിവരും ഉണ്ടായിരുന്നു.
മദ്യപിച്ചെത്തിയ രണ്ട് പേര് തന്നെ ആക്രമിക്കണമെന്ന പ്രത്യേക ഉദ്ദേശത്തോടെയാണ് ട്രെയിനില്‍ കയറിയതെന്ന് രാജ്മോഹന്‍ ഉണ്ണിത്താന് പറഞ്ഞു. കണ്ണൂര്‍ ആര്‍പിഎഫാണ് എംപിയുടെ പരാതിയെ തുടര്‍ന്ന് കേസെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക