ഇ ബുള്‍ ജെറ്റ് സഹോദരന്മാര് എന്ന അറിയപ്പെടുന്ന വ്ളോഗര്‍മാരായ എബിനും ലിബിനെയും അറസ്റ്റ് ചെയ്തതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ ഇരുവരെയും പിന്തുണച്ചും വിമര്‍ശിച്ചും ട്രോളുകളും ചര്‍ച്ചകളും ഉയര്‍ന്ന് വന്നിരുന്നു.
ഇപ്പോഴിതാ നടന് ജോയ് മാത്യു ഇ ബുള്‍ ജെറ്റിനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ്. ഇ ബുള്‍ ജെറ്റ് പൊളിയാണെന്നാണ് താരം ഫേസ്ബുക്കില്‍ കുറിച്ചത്.
‘കുട്ടികള്‍ ചില്ലറക്കാരല്ല. ഈ ബുള്‍ ജെറ്റ് പൊളിയാണ്. മാമൂല് സാഹിത്യവും മാമാ പത്രപ്രവര്‍ത്തനവും. ഈ പിള്ളേര് ഉഴുതു മറിക്കുകയാണ് .ഇതിനൊരു പുതുമണ്ണിന്റെ മണമുണ്ട്.’ – ജോയ് മാത്യു
പ്രതികരിക്കാൻ ഇവിടെ എഴുതുക