കെ.എസ്.ഇ.ബി ജീവനക്കാര്‍ നടത്താനിരുന്ന പണിമുടക്ക് പിന്‍വലിച്ചു. കേന്ദ്രം നടപ്പിലാക്കുവാനൊരുങ്ങുന്ന വൈദ്യുതി നിയമ ഭേദഗതിക്കെതിരെയായിരുന്നു പണിമുടക്ക് നടത്താൻ തീരുമാനിച്ചിരുന്നത്. അഖിലേന്ത്യാ പണിമുടക്ക് മാറ്റി വെക്കുവാന്‍ തീരുമാനിച്ചതിനു പിന്നാലെയാണിത്.
സൈനു ചാവക്കാടൻ സംവിധാനം ചെയ്യുന്ന “മസ്താൻ” എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി….
എന്നാൽ, ഇതുവരെയും പാർലമെന്റ് സമ്മേളനത്തിൽ പുതിയ വൈദ്യുതി ബില്‍ അവതരിപ്പിക്കാത്ത സാഹചര്യത്തിലാണ് പണിമുടക്ക് പിൻവലിക്കുവാൻ തീരുമാനമായത്. ബിൽ അവതരിപ്പിക്കുകയാണെങ്കിൽ അഖിലേന്ത്യാ വ്യാപകമായി മിന്നല്‍ പണിമുടക്ക് സംഘടിപ്പിക്കുവാനും തീരുമാനിച്ചിട്ടുണ്ട്. കേന്ദ്ര വൈദ്യുതി നിയമ ഭേദഗതിക്കെതി പ്രകാരം ക്രോസ് സബ്സിഡി എടുത്തുകളയുന്നതോടെ ഗാര്‍ഹിക ഉപഭോക്താക്കളുടെ നിരക്കില്‍ വന്‍ വര്‍ധനയായിരിക്കും ഉണ്ടാകുവാൻ പോകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക