സംസ്ഥാന ടൂറിസം മേഖലയിൽ മറ്റൊരു ചുവടുവയ്പ്പ് കൂടി. സംസ്ഥാനതല ടൂറിസം ഡെസ്റ്റിനേഷൻ മാപ്പ് ഉണ്ടാക്കുമെന്ന് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളെ കോര്‍ത്തിണക്കികൊണ്ട് ടൂറിസം ഡെസ്റ്റിനേഷന്‍ മാപ്പുണ്ടാക്കുമെന്നാണ് മന്ത്രി അറിയിച്ചത്. ഇതോടു കൂടി സംസ്ഥാനത്തെ അറിയപ്പെടാത്ത ടൂറിസം കേന്ദ്രങ്ങളെയെല്ലാം ലോകത്തിനു മുന്നിൽ പരിചയപ്പെടുത്താൻ ഡെസ്റ്റിനേഷൻ മാപ്പിനെക്കൊണ്ട് സാധിക്കുമെന്ന് മന്ത്രി പറയുന്നു.
നാടിന്റെയും വ്യക്തികളുടേയുമെല്ലാം പ്രത്യേകതകൾ ടൂറിസത്തിന്റെ ഭാഗമാക്കി മാറ്റുവാൻ ഡെസ്റ്റിനേഷൻ മാപ്പിന് സാധിക്കും. ഇപ്പോൾ നിരവധിപേർ ടൂറിസം കേന്ദ്രങ്ങളിലേക്ക് എത്തിത്തുടങ്ങിയിട്ടുണ്ട്. കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക