8,86,960 ഡോസ് വാക്സിൻകൂടി സംസ്ഥാനത്തിന് ലഭിച്ചു. എട്ട് ലക്ഷം ഡോസ് കോവിഷീൽഡും 86,960 ഡോസ് കോവാക്സിനുമാണ് എത്തിയത്. തിരുവനന്തപുരം–- 1,69,500, എറണാകുളം –-1,96,500, കോഴിക്കോട്–- 1,34,000 എന്നിങ്ങനെ കോവിഷീൽഡ് വാക്സിനും തിരുവനന്തപുരം–- 29,440 എറണാകുളം–- 34,240, കോഴിക്കോട് –-23,280 എന്നിങ്ങനെ കോവാക്സിനുമാണ് ലഭ്യമായത്. കൂടാതെ, എറണാകുളത്ത് അർധരാത്രിയോടെ മൂന്ന് ലക്ഷം കോവിഷീൽഡുമെത്തി.
കൂടുതൽ വാക്സിൻ എത്തിയതോടെ വാക്സിനേഷൻ യജ്ഞം ശക്തിപ്പെടുത്തുകയാണ് ആരോഗ്യവകുപ്പ്. 60നു മുകളിൽ പ്രായമായ എല്ലാവർക്കും 18നു മുകളിൽ പ്രായമുള്ള കിടപ്പുരോഗികൾക്കും 15ന് മുമ്പ് ആദ്യ ഡോസ് വാക്സിൻ നൽകലാണ് ലക്ഷ്യം. ബുധനാഴ്ച 60നു മുകളിലുള്ള ഒന്നേകാൽ ലക്ഷത്തിലേറെ പേർക്ക് ആദ്യ ഡോസ് നൽകി. ആകെ 2,37,528 ഡോസ് വിതരണം ചെയ്തു.
സംസ്ഥാനത്ത് ഇതുവരെ ഒന്നും രണ്ടും ഉൾപ്പെടെ ആകെ 2,24,29,007 ഡോസ് വാക്സിനാണ് വിതരണം ചെയ്തത്. 1,59,68,802 (45.5 ശതമാനം) പേർക്ക് ഒന്നാം ഡോസും 64,60,205 (18.41 ശതമാനം) പേർക്ക് രണ്ടു ഡോസും നൽകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക