നടി പൂർണിമ ഇന്ദ്രജിത്തിന്റെ വിഡിയോ പങ്കുവച്ച് അമ്മായിയമ്മ മല്ലിക സുകുമാരൻ കുറിച്ച വാക്കുകളാണ് ആരാധകരുടെ ഇടയിൽ വൈറൽ. ഓണപുടവ ഉടുത്തുള്ള പൂർണിമയുടെ വിഡിയോയ്ക്കായിരുന്നു രസകരമായ അടിക്കുറിപ്പുമായി മല്ലിക എത്തിയത്.
‘അന്നു നിന്റെ നുണക്കുഴി തെളിഞ്ഞിട്ടില്ല…അന്നു നിന്റെ കവിളിത്ര ചുവന്നിട്ടില്ല. പൊട്ടുകുത്താനറിയില്ല , കണ്ണെഴുതാനറിയില്ല… എട്ടുംപൊട്ടും തിരിയാത്ത പൂർണിമാ മോഹൻ… കൊച്ചി സ്റ്റെല്ലാ മേരീസ് കോളജിലെ പൂർണിമാ മോഹൻ….. ഹ… ഹ…. ഹ…..ബെസ്റ്റ് വിഷസ് മോളൂ.’–മല്ലിക പറയുന്നു.
ഓണവുമായി ബന്ധപ്പെട്ട് പുതിയ പുടവ സീരിസുമായി എത്തുകയാണ് പൂർണിമ ഇന്ദ്രജിത്ത്. ‘മോഹമല്ലിക’ എന്നാണ് ഈ പ്രത്യേക സാരിയുടെ പേര്. തന്റെ അമ്മായിയമ്മയുടെ യഥാർഥ പേരാണ് വസ്ത്രത്തിനു നൽകിയിരിക്കുന്നതെന്ന് പൂർണിമ പറയുന്നു. സാരി സ്റ്റൈൽ ചെയ്തിരിക്കുന്നതും പൂർണിമ തന്നെയാണ്.
View this post on Instagram
പ്രതികരിക്കാൻ ഇവിടെ എഴുതുക