തിരുവനന്തപുരം: താലിബാനെ തളളിപ്പറയാന്‍ കേരളത്തിലെ മുസ്ലിം മത പണ്ഡിത നേതൃത്വം തയ്യാറാകണമെന്ന് ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്. ഇസ്ലാമിക സമൂഹം നേടിയെടുത്ത സാംസ്കാരിക പുരോഗതിയെ തകര്‍ത്ത്, ലോകത്തെ മുസ്ലിം രാഷ്ട്രങ്ങള്‍ക്ക് തെറ്റായ സന്ദേശം നല്‍കുകയാണ് താലിബാനിസം.
താലിബാന് കയ്യടിക്കുന്നവര്‍ നമ്മുടെ സമൂഹത്തിലുണ്ടെന്നത് ആശങ്കയുളവാക്കുന്നതായും ശോഭാ സുരേന്ദ്രന് ഫേസ്ബുക്കില്‍ കുറിച്ചു.
ഇതിനോടകം തന്നെ അഫ്ഗാന് സര്‍ക്കാര്‍ താലിബാന് കീഴടങ്ങിയതായ വാര്‍ത്തകള്‍ പുറത്തുവന്ന് കഴിഞ്ഞു. കാബൂള്‍ താലിബാന് വളഞ്ഞതിനു പിന്നാലെ, സമാധാനപരമായ അധികാര കൈമാറ്റം ഉണ്ടാകുമെന്ന് ആഭ്യന്തര മന്ത്രി അബ്ദുല്‍ സത്താര്‍ മിര്‍സാക്വാല്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക