ഡൽഹി: രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ തുടർച്ചയായ മൂന്നാം ദിവസവും രേഖപ്പെടുത്തിയത് പൂജ്യം കൊവിഡ് മരണങ്ങള്. 24 മണിക്കൂറിനിടെ 24 പുതിയ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. പോസിറ്റിവിറ്റി നിരക്ക് 0.04 ശതമാനമായിരുന്നെന്ന് വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു.
പകർച്ചവ്യാധിയുടെ രണ്ടാം തരംഗം ആരംഭിച്ചതിന് ശേഷം ഇത് 13 -ാമത്തെ തവണയാണ് ദേശീയ തലസ്ഥാനം പൂജ്യം മരണം രേഖപ്പെടുത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക