തനിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളെ കുറിച്ച് കുറിപ്പുമായി സ്വര ഭാസ്കര്‍. ഒരു പൂവിന്റെ ചിത്രം പോലും തനിക്ക് സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാനാവില്ല. അതിനെയും ആളുകള്‍ വീരേ ദി വെഡ്ഡിംഗിലെ സ്വയംഭോഗ സീനുമായി ബന്ധിപ്പിക്കുന്നു എന്നാണ് സ്വര പറയുന്നത്.
റോഡും ഹോട്ടലുകളും പോലെ ഒരു വെര്‍ച്വല്‍ പൊതുസ്ഥലമാണ് സോഷ്യല്‍ മീഡിയ. എന്നാല്‍ പൊതുസ്ഥലങ്ങളില്‍ നമ്മള് പാലിച്ച് പോരുന്ന മാന്യത ഓണ്‍ലൈന്‍ ഇടത്തില്‍ മാത്രമില്ല.
എനിക്ക് ഒരു പൂവിന്റെ ചിത്രം പോലും സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാനാവില്ല. അതിനെയും ആളുകള്‍ വീരേ ദി വെഡ്ഡിങ്ങിലെ സ്വയംഭോഗ സീനുമായി ബന്ധിപ്പിക്കും.
തനിക്ക് നേരിടേണ്ടി വരുന്ന സൈബര്‍ ലൈംഗിക ആക്രമണങ്ങള്‍ വളരെ വൃത്തിക്കെട്ടതാണ്. എങ്കിലും ഓണ്‍ലൈനില്‍ എല്ലാവരോടും മറുപടി പറയേണ്ടത് പ്രധാനമല്ലെന്ന് താന്‍ മനസിലാക്കുന്നു.
എന്നാല്‍ നമുക്ക് സമൂഹമാധ്യമത്തെ വിദ്വേഷത്തിനും ട്രോളുകള്‍ക്കും ഉള്ള സ്ഥലമായി മാറ്റാതിരിക്കാം. നിങ്ങളുടെ സത്യം നിങ്ങള്‍ തുറന്ന് പറയുക തന്നെ വേണമെന്നും സ്വര പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക