രമേശ് ചെന്നിത്തലയ്ക്കെതിരെ കെ. സുധാകരൻ അനുകൂലികൾ രംഗത്ത്. കോൺഗ്രസ് സൈബർ ടീം ഓഫീഷ്യൽ എന്ന ഫെയ്സ്ബുക്ക് ഗ്രൂപ്പിലാണ് രമേശ് ചെന്നിത്തലയ്ക്ക് നേരെ അതിരൂക്ഷ വിമർശനം ഉയർന്നത്.
ഫെയ്സ്ബുക്ക് കുറിപ്പ്
”പ്രിയ ചെന്നിത്തല സാറും മകൻ രോഹിത് ചെന്നിത്തലയും കേരളത്തിലെ കോൺഗ്രസ് പ്രവർത്തകരോട് മാപ്പ് പറഞ്ഞ് രാജി വച്ച് പുറത്തു പോവേണ്ടതാണ്.
നിങ്ങൾ ശവമടക്ക് നടത്തിയ കോൺഗ്രസ് പാർട്ടി അതിജീവനത്തിനായി ശ്രമിച്ച് പുനർജനച്ചു വരുമ്പോൾ നിങ്ങൾ അടങ്ങാത്ത പകയോടെ നാറിയ കളികളുമായി സജീവമായി രംഗത്തുറഞ്ഞാടുകയാണ്.
പാർട്ടിയെ പുനർജീവിപ്പിക്കാൻ താങ്ങാവേണ്ട നിങ്ങൾ എന്താണ് കാണിച്ചു കൂട്ടുന്നത്. പുതിയ ഡിസിസി പ്രസിഡന്റുമാരുടെ ലിസ്റ്റിനെതിരെ ഗ്രൂപ്പിനാതീതമായി പ്രതിഷേധം തീർക്കണം, രമേശ്ജിയെ പുതിയ ഗ്രൂപ്പുകാർ മനപൂർവ്വം ആക്രമിക്കുന്നു എന്ന് വരുത്തണം.
എന്നൊക്കെയുള്ള വാട്സ്ആപ്പ് സന്ദേശങ്ങൾ കേരളത്തിലെ കോൺഗ്രസുകാർ എത്ര അറപ്പോടെയും വെറുപ്പോടെയുമാണ് കേട്ടതെന്ന് അറിയാമോ. ഇനിയെങ്കിലും നശിപ്പിക്കരുത്. മാന്യമായി രാജിവച്ചു പുറത്തു പോവുക.
ജയ് വിളിച്ച കൈ കൊണ്ട് മുഖമടച്ചു തരാൻ മടിയില്ലാത്ത കോൺഗ്രസിനെ നെഞ്ചോട് ചേർക്കുന്ന പുതുതലമുറ ഇവിടെയുണ്ട്. അതുകൊണ്ട് അപ്പനും മകനും കളി നിർത്തിക്കോ. ”
പ്രതികരിക്കാൻ ഇവിടെ എഴുതുക