മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട യുവതാരങ്ങളിൽ ഒരാളാണ് ജയസൂര്യ. ഇപ്പോഴിതാ, രസകരമായൊരു ഫോട്ടോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ് താരം.
കുട്ടികളോടൊപ്പം വീട്ടിൽ ക്രിക്കറ്റ് കളിക്കുന്ന ചിത്രമാണ് ജയസൂര്യ പങ്കുവച്ചിരിക്കുന്നത്. “വേൾഡ് കപ്പ് ഫൈനൽ, ഫിംഗേഴ്സ് ക്രോസ്സ്ഡ്” എന്ന ക്യാപ്ഷൻ നൽകിയാണ് ചിത്രം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ജയസൂര്യ ബാറ്റ് ചെയ്യുകയും കുട്ടികൾ ഫീൽഡ് ചെയ്യുന്നതുമാണ് ചിത്രത്തിൽ. ജയസൂര്യയുടെ രണ്ടു കുട്ടികളും ചിത്രത്തിലുണ്ട്.ചിത്രം പോസ്റ്റ് ചെയ്ത് നിമിഷങ്ങൾക്കകം നിരവധിപേരാണ് കമന്റ് ചെയ്തിരിക്കുന്നത്.
ജയേട്ടന്റെ ഫിനിഷിങ്ങിൽ ജനൽ ചില്ലു പൊട്ടി സരിതേച്ചി ചൂരൽ എടുത്തു വീട്ടിൽ കുടുംബ വഴക്ക് തുടങ്ങി എന്നിങ്ങനെയാണ് ആരാധകൻ കമന്റ് ചെയ്തിരിക്കുന്നത്. “അടിച്ചങ്ങു സിക്സർ പറത്തു പാപ്പാ”.
പ്രതികരിക്കാൻ ഇവിടെ എഴുതുക