ഡല്‍ഹി: ഭീകരവാദത്തിനും ഭീകരർക്ക് അഭയസ്ഥാനങ്ങൾ നൽകുന്ന എല്ലാവർക്കും എതിരെ ലോകം ഒറ്റക്കെട്ടായി നിൽക്കേണ്ടതിന്റെ ആവശ്യകത ശക്തിപ്പെടുത്തുന്നുവെന്ന് യുഎൻ സുരക്ഷാ കൗൺസിലിൽ ഇന്ത്യ . കാബൂളിൽ നടന്ന ഭീകരാക്രമണങ്ങളെ ഇന്ത്യ ശക്തമായി അപലപിച്ചു.
“ഈ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ഞങ്ങളുടെ ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നു,” യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയും സുരക്ഷാ കൗൺസിൽ അംബാസഡറുമായ ടിഎസ് തിരുമൂർത്തി പറഞ്ഞതായി വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക