മഞ്ജുവാര്യരും ജയസൂര്യയും ആദ്യമായി ഒന്നിക്കുന്ന ചിത്രം മേരി ആവാസ് സുനോയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറ്റെടുത്ത് ആരാധകർ. ജി.പ്രജേഷ് സെൻ ആണ് സംവിധാനം.
ക്യാപ്റ്റൻ, വെള്ളം എന്നീ സൂപ്പർഹിറ്റുകൾക്ക് ശേഷം പ്രജേഷ് സെന്നും ജയസൂര്യയും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണ് മേരി ആവാസ് സുനോ എന്ന പ്രത്യേകതയുമുണ്ട്. ഒരുമിച്ചിരുന്ന് പൊട്ടിച്ചിരിക്കുന്ന ജയസൂര്യയും മഞ്ജുവുമാണ് പോസ്റ്ററിൽ ഉള്ളത്.
ഒരു സിനിമ കാണുമ്പോൾ അതിലെ കഥാപാത്രങ്ങൾ നമുക്ക് പരിചിതരാണെന്ന് തോന്നുമ്പോഴാണ്, അത് വിജയിക്കുന്നത്. മേരി ആവാസ് സുനോയിലെ ആർ.ജെ ശങ്കറും പോസിറ്റീവ് എനർജി നിറക്കുന്ന ഒരാളാണ്.
പ്രിയ പ്രേക്ഷകർക്ക് ഇഷ്ടമാകുമെന്നാണ് പ്രതീക്ഷയോടെ ഫസ്റ്റ് ലുക്ക് പുറത്തു വിടുകയാണ്.
മഞ്ജു വാര്യരുമൊത്ത് ആദ്യമായാണ് അഭിനയിക്കുന്നത്. ശിവദയും പ്രധാന വേഷത്തിൽ ഒപ്പം ഉണ്ട്. ക്യാപ്റ്റനും വെള്ളത്തിനും ശേഷം പ്രിയപ്പെട്ട പ്രജേഷാണ് തിരക്കഥയും സംവിധാനവും. വലിയ പ്രതീക്ഷകളാണ് ഉള്ളത്. കൂടെയുണ്ടാവണം.
മേരി ആവാസ് സുനോയിൽ റേഡിയോ ജോക്കിയുടെ വേഷത്തിലാണ് ജയസൂര്യ എത്തുന്നത്. ഡോക്ടറാണ് മഞ്ജു വാര്യരുടെ കഥാപാത്രം.
ശിവദയും പ്രധാനവേഷത്തിൽ എത്തുന്ന ചിത്രത്തിൽ ജോണി ആന്റണി, ഗൗതമി നായർ, സോഹൻ സീനുലാൽ, സുധീർ കരമന, ജി സുരേഷ് കുമാർ, ദേവി അജിത്, മിഥുൻ എ ഇ എന്നിവരും അഭിനയിച്ചിരിക്കുന്നു. പ്രമുഖ സംവിധായകരായ ശ്യാമപ്രസാദും ഷാജി കൈലാസും അതിഥി വേഷത്തിലെത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക