തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത. ഇന്ന് ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം. ആലപ്പുഴ, ഇടുക്കി, എറണാകുളം, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട്.
കേരള-കർണാടക തീരത്തെ ന്യൂനമർദ്ദ പാർത്തിയും, ഒഡീഷ-ആന്ധ്രാ തീരത്തെ ചക്രവാതചുഴിയുമാണ് ഇപ്പോൾ കാലവർഷം സജീവമാകാൻ കാരണം.
നാളെ സംസ്ഥാനത്തൊട്ടാകെ മഴ മുന്നറിയിപ്പുണ്ട്. എറണാകുളം,ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ടും മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക