മൂവാറ്റുപുഴ: തൃക്കളത്തൂർ വാഹനാപടകടത്തിൽ കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. അമർനാഥ് ആർ പിള്ള (20) ആണ് മരിച്ചത് .
അപകടത്തിൽ കാറിലുണ്ടായിരുന്ന മറ്റു മൂന്ന് പേരും തത്ക്ഷണം മരിച്ചിരുന്നു. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം നാലായി.
ബാംഗ്ലൂരിൽ നിന്നും കാറിൽ നാട്ടിലേക്ക് വരികയായിരുന്നു അമർനാഥും മൂന്ന് ബന്ധുക്കളും സഞ്ചരിച്ചിരുന്ന കാർ തിങ്കളാഴ്ച പുലർച്ചെ മൂവാറ്റുപുഴയ്ക്ക് അടുത്ത് എം.സി റോഡിൽ തൃക്കളത്തൂരിൽ വച്ച് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
അമർനാഥിനെ ഗുരുതര പരിക്കുകളോടെ കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.
തൊടുപുഴ പുറപ്പുഴ സ്വദേശികളായ മുക്കിലകാട്ടിൽ രാജേന്ദ്രന്റെ മകൻ ആദിത്യൻ (23) കുന്നേൽ ബാബുവിന്റെ മകൻ വിഷ്ണു (24). സഹോദരൻ അരുണ്‍ ബാബു (22) എന്നിവരാണ് നേരത്തെ മരിച്ചത്.
ആദിത്യൻ്റേയും അമർനാഥിൻ്റേയും മാതൃസഹോദരിയുടെ മക്കളാണ് വിഷ്ണുവും അരുൺ ബാബുവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക