ദാമ്പത്യബന്ധത്തിൽ ദേഷ്യം മടുപ്പ് ഒകെ തോന്നാറില്ലേ ? കാരണം എന്താന്നു ആലോച്ചിട്ട് ഉണ്ടോ ? ആരോഗ്യപരമായ അതിർവരമ്പുകൾ ഇല്ലാത്തതാണ് ഇതിനൊക്കെ കാരണം. വിവാഹ ബന്ധങ്ങളിൽ അതിർവരമ്പുകൾക്ക് പ്രാധാന്യം കൂടുതലാണ്. മറ്റുള്ളവരുടെ അനാവശ്യ ഇടപെടലുകളിൽ നിന്ന് ബന്ധങ്ങളെ സംരക്ഷിക്കാനും തെറ്റിധാരണകൾ ഒഴിവാക്കാനും ഈ അതിർവരമ്പുകൾ സഹായിക്കും
ആശയ വിനിമയം
എങ്ങനെയുള്ള ബന്ധമാണ് നിങ്ങൾക് വേണ്ടത് എന്ന് വിവാഹ ജീവിതത്തിലേക്കു കടക്കുന്നെന് മുന്നേ തന്നെ വ്യക്തമാക്കുക. പരസ്പരം മനസിലാക്കിയുള്ള പെരുമാറ്റത്തിൽ നിന്നാണ് ആരോഗ്യകരമായ ബന്ധങ്ങൾ തുടങ്ങുന്നത്.
പങ്കാളിയെ ചേർത്ത പിടിക്കു
വിവാഹത്തിലൂടെ നിങ്ങളും പങ്കാളിയുമൊരു ടീം ആയി മാറുന്നു.നിങ്ങൾ എടുക്കുന്നെ ഓരോ തീരുമാനങ്ങളും പങ്കാളിയെ കൂടി ബാധിക്കും അതുകൊണ്ട് ഓരോ തീരുമാനങ്ങൾ എടുക്കുമ്പോളും പങ്കാളിയോടും അഭിപ്രായങ്ങൾ ചോദിക്കണം. തർക്കങ്ങളും തിരുത്തലുകളും നിങ്ങൾക്ക് ഇടയിൽ തന്നെ തന്നെ തീർക്കുക.എല്ലാ സാഹചര്യത്തിലും പങ്കാളിയെ ചേർത്ത പിടിക്കുക.
സ്വയം തിരിച്ചറിവുണ്ടാകുക
സ്വന്തം വികാരങ്ങളെയും പ്രശ്നങ്ങളെയും കുറിച്ച ബോധവാന്മാർ ആയിരിക്കണം. പ്രശ്നങ്ങൾ എങ്ങനെ ബാധിക്കുന്നു എന്നതിന് അനുസരിച്ച ആയിരിക്കും നിങ്ങളിൽ പ്രതികരണം ഉണ്ടാവുക. ഒന്നിനെ കുറിച്ചുംചിന്തിക്കാതെ ചാടി പുറപ്പെട്ടാൽ അത് മറ്റുള്ളവരെ വൈകാരികമായി ബാധിക്കും.നിങ്ങളുടെ വികാരങ്ങളെ മനസിലാക്കുക മറ്റുള്ളവരെ നിരീക്ഷിക്കുക അതു വഴി സ്വയം ഒരു തിരിച്ചറിവ് ഉണ്ടാകും.
അതിർ വരമ്പുകൾ പങ്കാളിയെ അറിയിക്കുക
നമ്മുടെ അതിർവരമ്പുകൾ എന്താണെന്നു പങ്കാളിയോട് പറയുക അതിർവരമ്പുകൾ ലംഖിച്ചാൽ എന്താണ് ഉണ്ടാവുക എന്ന് പങ്കാളിയോട് പറയാൻ മറക്കണ്ട. നിരന്തരമായി അതിരുകൾ ലംഘിക്കുന്ന ബന്ധങ്ങൾ അവസാനിപ്പിക്കുന്നെയാണ് നല്ലത്.എന്നാൽ പിരിയുക എന്നത് എപ്പോളും ഭീഷണി പെടുത്താനായി ഉപയോഗിക്കരുത്. തെറ്റുകൾ ചൂണ്ടി കാണിക്കുകയും പങ്കാളിക്കു തിരുത്താനുള്ള അവസരം നൽകുകയും വേണം.
സ്വയം കരുതലിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘട്ടമാണ് അതിരുകൾ നിർണയിക്കുക എന്നത്. കേവലം ഒരു ‘നോ’ പറയുന്നതിനപ്പുറം ഒരു ജീവിതചര്യയായി ഇതിനെ മാറ്റിയെടുക്കേണ്ടത് അനിവാര്യമാണ്. കാലം കഴിയുന്തോറും ഇതൊരു സ്വാഭാവിക പ്രക്രിയയായി മാറുകയും ജീവിതം മനോഹരമാകുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക