ന്യൂസിലാൻഡ് : ഐസിസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരു തീവ്രവാദി വെള്ളിയാഴ്ച ഓക്ക്ലാൻഡ് സൂപ്പർമാർക്കറ്റിൽ വച്ച് ആറ് പേരെ കുത്തിവീഴ്ത്തി. അക്രമിയെ പൊലീസ് വെടിവച്ചു കൊന്നു. ന്യൂസിലാൻഡ് പ്രധാനമന്ത്രി ജസിന്ദ ആർഡെർൻ പറഞ്ഞു.
2011 -ൽ ന്യൂസിലൻഡിൽ എത്തിയ ശ്രീലങ്കൻ വംശജനാണ് ആക്രമണം നടത്തിയത്. നഗരത്തിലെ ന്യൂ ലിൻ പ്രാന്തപ്രദേശത്തുള്ള കൗണ്ട്ഡൗൺ സൂപ്പർമാർക്കറ്റിൽ ആളുകൾ ഉച്ചയ്ക്ക് ഷോപ്പിംഗ് നടത്തുന്നതിനിടെയാണ് ആക്രമണം ഉണ്ടായതെന്ന് പോലീസ് പറഞ്ഞു.
“പോലീസ് അക്രമിയെ കണ്ടെത്തി വെടിവച്ചു . അയാൾ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു,” കുത്തേറ്റ ആറു പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും മൂന്ന് പേരുടെ നില ഗുരുതരമാണെന്നും സെന്റ് ജോൺ ആംബുലൻസ് സർവീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക