ബി.ഫാം പരീക്ഷ ഫെബ്രുവരിയില്‍ നടത്താൻ കേരള ആരോഗ്യ സര്‍വകലാശാല പരീക്ഷ കണ്‍ട്രോളര്‍ക്ക് നിവേദനം നല്കി കെ.എസ്.യു പ്രവര്‍ത്തകര്‍. വിദ്യാര്‍ഥികളുടെ ഉപരിപഠന സാധ്യത ഉറപ്പുവരുത്തണമെന്നാണ് ആവശ്യം.
പ്രമുഖ അക്കാദമിക സ്ഥാപനമായ ഹൈദരാബാദിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ എജുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചില്‍ (നൈപ്പര്‍) എം.ഫാം പ്രവേശനത്തിന് പരീക്ഷ എഴുതി അര്‍ഹത നേടിയവര്‍ക്ക് ക്ലാസ് തുടങ്ങിക്കഴിഞ്ഞു. കേരളത്തില്‍നിന്ന് ധാരാളം കുട്ടികളാണ് നൈപ്പറില് പഠിക്കാന്‍ അവസരം ലഭിച്ചിട്ടുള്ളത്.
വിദ്യാർത്ഥികളുടെ ഏഴ്, എട്ട് സെമസ്റ്റര്‍ പരീക്ഷ ഇതുവരെ കഴിഞ്ഞിട്ടില്ല. 2022 ഏപ്രിലില്‍ പരീക്ഷ നടത്താനാണ് അധികൃതരുടെ തീരുമാനം.
ആറുമാസത്തിനുള്ളില്‍ സര്‍ട്ടിഫിക്കറ്റ് നൈപ്പറില് സമര്‍പ്പിക്കണമെന്നിരിക്കെ, വിദ്യാര്‍ഥികള്‍ക്ക് ഉപരിപഠന സാധ്യത നഷ്ട്ടമാക്കും. അതോടൊപ്പം അവര്‍ കെട്ടിവെച്ച ആദ്യ സെമസ്റ്റര്‍ ഫീസ് നഷ്ടമാകുകയും ചെയ്യും. ഈ സാഹചര്യത്തില്‍ വിദ്യാര്‍ഥികളുടെ ഉപരിപഠന സാധ്യത നിലനിര്‍ത്താന്‍ നടപടി വേണമെന്ന് കെ.എസ്.യു ഫാര്‍മസ്യൂട്ടിക്കല്‍സ് സയന്‍സ് യൂനിറ്റ് ഭാരവാഹികള്‍ നിവേദനത്തില്‍ ആവശ്യപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക