ലക്നോ: ഉത്തര്‍പ്രദേശില്‍ ഏഴ് വയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച ബന്ധു അറസ്റ്റില്‍. ഭദോഹിയിലാണ് സംഭവം. കുട്ടിയുടെ പിതാവിന്റെ ഇളയ സഹോദരന് സഹില്‍(22) ആണ് കേസിലെ പ്രതി.
കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം നടന്നത്. തന്റെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയ കുട്ടിയെ സഹില്‍ പീഡിപ്പിക്കുകയായിരുന്നു.
തുടര്‍ന്ന് പീഡനവിവരം പുറത്തായെന്ന് അറിഞ്ഞപ്പോള്‍ സഹില്‍ ഒളിവില്‍ പോയിരുന്നു. കുട്ടിയുടെ മാതാപിതാക്കള്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക