ട്രൈബ്യൂണല്‍ നിയമനവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി. ട്രൈബ്യൂണല്‍ നിയമനവുമായി ബന്ധപ്പെട്ട വകുപ്പുകള്‍ നേരത്തെ സുപ്രീം കോടതി റദ്ദാക്കിയിരുന്നു. ഈ ഉത്തരവ് മറികടക്കാന്‍ പാര്‍ലമെന്റ് ട്രൈബ്യൂണല്‍ റിഫോംസ് ആക്ട് കൊണ്ടുവന്നതിനെതിരെയാണ് സുപ്രീം കോടതിയുടെ വിമർശനം.
‘നിങ്ങള്‍ കോടതികളുടെ ക്ഷമ പരീക്ഷിക്കുകയാണ്. നിങ്ങള്‍ ട്രൈബ്യുണലുകളെ ഷണ്ഡീകരിക്കുകയാണോ’ എന്നും ചീഫ് ജസ്റ്റീസ്, ജസ്റ്റീസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റീസ് എ.എന്‍ റാവു എന്നിവര്‍ അടങ്ങിയ ബെഞ്ച് വിമര്‍ശിച്ചു.സര്‍ക്കാരുമായി ഇക്കാര്യത്തില്‍ ഒരു ഏറ്റുമുട്ടലിന് കോടതിക്ക് താല്പര്യമില്ല. എന്നാല്‍ മറ്റു മാര്‍ഗവുമില്ലാത്തതിനാല്‍ അടുത്തയാഴ്ച കേസ് വീണ്ടും പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി.
ട്രൈബ്യൂണല്‍ ചെയര്മാന്മാരേയും അംഗങ്ങളെയും നിയമിക്കാന്‍ ഒന്നര വര്‍ഷം കാലതാമസം എന്തിനായിരുന്നുവെന്നും കോടതി ആരാഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക