ഖത്തറില്‍ കൊാവിഡ് പ്രോട്ടോകോള്‍ ലംഘിച്ചതിന് 297 പേര് കൂടി അറസ്റ്റിലായി. ആഭ്യന്തര മന്ത്രാലയമാണ് ട്വിറ്ററില്‍ ഇക്കാര്യം അറിയിച്ചത്.മാസ്ക് ധരിക്കാത്തതിനാണ് 260 പേരെ അറസ്റ്റ് ചെയ്തത്.
സുരക്ഷിത അകലം പാലിക്കാത്തതിന് 30 പേരെയും ഇഹ്തിറാസ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാത്തതിന് ഒരാളെയും ക്വാറന്റൈന് വ്യവസ്ഥകള്‍ പാലിക്കാത്തതിന് ആറുപേരെയുമാണ് അറസ്റ്റ് ചെയ്തത്.
അതേസമയം ഖത്തറില്‍ നിലവിലുള്ള കോവിഡ് നിയന്ത്രണങ്ങള്‍ തുടരാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചു. പ്രധാനമന്ത്രി ശെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് ആല്‍ഥാനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രതിവാര യോഗത്തിലാണ് തീരുമാനം. പൊതുജനാരോഗ്യ മന്ത്രി നിലവിലുള്ള കോവിഡ് സാഹചര്യങ്ങള്‍ യോഗത്തില്‍ വിശദീകരിച്ചു. തുടര്‍ന്നാണ് മുന്‍കരുതല്‍ നടപടികളുമായി മുന്നോട്ട് പോവാന്‍ തീരുമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക