എല്ലാ കാലത്തും മലയാളികള്‍ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ് നില്ക്കുന്ന ദമ്പതിമാരാണ് ദിലീപും കാവ്യ മാധവനും.
കാവ്യയുടെ ആദ്യ നായകനായി അഭിനയിച്ചതിന് പിന്നാലെ ഇരുവരും നായിക നായകന്മാരായി അഭിനിയിച്ച നിരവധി സിനിമകള്‍ റിലീസിനെത്തി. പില്ക്കാലത്ത് ഇരുവരും വിവാഹിതരായി ജീവിക്കുമെന്ന് ആരും കരുതിയില്ലെങ്കിലും അങ്ങനെ തന്നെ സംഭവിച്ചു.
ദിലീപുമായിട്ടുള്ള വിവാഹത്തോടെ അഭിനയ ജീവിതത്തില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു കാവ്യ.
കല്യാണങ്ങള്‍ക്കോ മറ്റ് പരിപാടികളില്‍ പങ്കെടുക്കാനോ മാത്രമാണ് നടി പുറത്തേക്ക് വരാറുള്ളു. ഇപ്പോഴിതാ താരദമ്പതിമാര്‍ ഒരുമിച്ചൊരു വിവാഹത്തില്‍ പങ്കെടുത്തതിന്റെ ചിത്രങ്ങളും വീഡിയോസുമാണ് സോഷ്യല്‍ മീഡിയ പേജുകളിലൂടെ വൈറലാവുന്നത്.
ഒപ്പം കാവ്യയുടെ വസ്ത്രത്തെ കുറിച്ചുള്ള കമന്റുകളും നിറയുകയാണ്.
സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് ഉണ്ണിയാണ് കാവ്യ മാധവനെ ഒരുക്കിയത്. കാവ്യ മാധവനൊപ്പമുളള ചിത്രങ്ങൾ ഉണ്ണി തന്റെ സോഷ്യൽ മീഡിയ പേജിൽ ഷെയർ ചെയ്തിട്ടുണ്ട്.
”ഒരു സ്പെഷല്‍ ചടങ്ങിനായി കാവ്യ മാധവനെ ഒരുക്കാനുള്ള അവസരം വീണ്ടും ലഭിച്ചു. ഇപ്പോഴും അവളെത്ര സുന്ദരിയാണ്. മാലാഖയെപ്പോലെയുളള അവളുടെ ലുക്കും എനിക്ക് പറഞ്ഞറിയിക്കാനാവുന്നില്ല.
പഴയ കാര്യങ്ങളെക്കുറിച്ച് ഞങ്ങൾ സംസാരിച്ചു. ഏറ്റവും മികച്ചത് അവൾക്ക് ലഭിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്,” ഇതായിരുന്നു ഉണ്ണി കുറിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക