സാമന്തയയുടെയും നാഗ ചൈതന്യയുടെയും വിവാഹ മോചന വാര്‍ത്തകള്‍ക്ക് കൂടുതല്‍ ശക്തി പകരുന്ന തെളിവുകള്‍ പുറത്തെടുക്കുകയാണ് പാപ്പരാസികള്‍. സാമന്ത പേര് മാറ്റിയത് മുതല്‍, ഇപ്പോള്‍ ലവ് സ്റ്റോറി എന്ന ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ആയത് വരെയും പല പല കാരണങ്ങളാണ് പറഞ്ഞു കേള്‍ക്കുന്നത്. ഈ ഗോസിപ്പിന് ശക്തി പകരുന്ന മറ്റൊരു വിഷയമാണ് ഇപ്പോള്‍ പ്രചരിയ്ക്കുന്നത്.
സായി പല്ലവിയെയും നാഗ ചൈതന്യയെയും കേന്ദ്ര കഥാപാത്രങ്ങളാക്ക് ശേഖര്‍ കാമുല സംവിധാനം ചെയ്യുന്ന ലവ് സ്റ്റോറി എന്ന ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. അപ്പോള്‍ ആരാധകരെല്ലാം അക്ഷമരായി, നോക്കിയിരുന്നത് സാമന്തയുടെ ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക്, ട്വിറ്റര്‍ പേജിലേക്കാണ്. അതിന് കാരണവും ഉണ്ട്!! എന്താന്ന് അല്ലെ ??
വിവാഹം കഴിഞ്ഞത് മുതല്‍ പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും സപ്പോര്‍ട്ട് ചെയ്തു നില്ക്കുന്ന ഭാര്യാ – ഭര്ത്താക്കന്മാരെയാണ് സാമന്തയിലും നാഗ ചൈതന്യയും ആരാധകര്‍ കണ്ടത്. സാമന്തയുടെ സിനിമയ്ക്ക് ചൈതന്യയും, ചൈതന്യയുടെ സിനിമകള്‍ക്ക് സാമന്തയും പിന്തുണ നല്‍കുന്നതും, ട്രെയിലറും പോസ്റ്ററും ഷെയര്‍ ചെയ്യുന്നതും കമന്റ് ചെയ്യുന്നതും എല്ലാം സ്ഥിരം കാഴ്ചയാണ്. ഈ വിവാഹ മോചന ഗോസിപ്പുകള്‍ക്ക് ഇടയില്‍ അത് സംഭവിച്ചാല്‍ കേട്ടത് എല്ലാം കള്ളമാണെന്ന് വിശ്വസിക്കാം എന്നാണ് ആരാധകര്‍ കരുതിയത്.
എന്നാല്‍ ഇതുവരെ അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ല. ലവ് സ്റ്റോറിയ്ക്ക് യാതൊരു പിന്തുണയും സാമന്തയുടെ ഭാഗത്ത് നിന്ന് ഇതുവരെ ഉണ്ടായില്ല. ട്വിറ്ററില്‍ സാമന്ത എന്ത് പോസ്റ്റ് ചെയ്യും എന്ന് കാണാന്‍ കാത്തിരുന്നപ്പോള്‍, യൂടേണ്‍ എന്ന തന്റെ ചിത്രത്തിന്റെ മൂന്നാം വാര്‍ഷികത്തെ കുറിച്ചുള്ള ട്വീറ്റാണ് നടി പങ്കുവച്ചത്. ഇന്‍സ്റ്റഗ്രാമില്‍ കുറേ സ്വന്തം ഫോട്ടോകളും. ഇതോടെ ഗോസിപ്പുകള്‍ വീണ്ടും ശക്തി പ്രാപിചിരിക്കയാണ്.
ALSOREAD:ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കുക; ചിലപ്പോൾ തൈറോയിഡ് കാൻസർ ആകാം
സാമന്തയും നാഗ ചൈതന്യയും വിഷയത്തില്‍ കോടതിയെ സമീപിച്ചു എന്നാണ് കേള്‍ക്കുന്നത്. എന്നാല്‍ ഔദ്യോഗികമായി റിപ്പോര്‍ട്ടുകള്‍ ഇതുവരെ വന്നിട്ടില്ല. വിവാഹ മോചന വാര്‍ത്തയോട് പ്രതികരിക്കാന്‍ സാമന്തയും നാഗ ചൈതന്യയും തയ്യാറാവുന്നില്ല. ഇരുവരുമായി ബന്ധപ്പെട്ടു നില്‍ക്കുന്നവരും കൃത്യമായ മറുപടി അല്ല നല്‍കുന്നത്. ഗോസിപ്പുകള്‍ കാട്ട് തീ പോലെ പടര്‍ന്ന് പിടിയ്ക്കാന്‍ ഈ മൗനവും പ്രധാന കാരണമാണ്.
സാമന്ത തന്റെ ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍ പേജില്‍ നിന്നും ഭര്‍ത്താവിന്റെ കുടുംബ പേര് എടുത്ത് മാറ്റിയതോടെയാണ് ഗോസിപ്പുകള്‍ പ്രചരിക്കാന്‍ തുടങ്ങിയത്. ഇതേ കുറിച്ച് ചോദിച്ചപ്പോള്‍ വ്യക്തമായി മറുപടി നല്കാന് നടി തയ്യാറായില്ല. ഗോസിപ്പുകളോട് തനിയ്ക്ക് തോന്നുമ്പോള്‍ മാത്രമേ പ്രതികരിയ്ക്കൂ എന്നാണ് സാം പറഞ്ഞത്. നാഗ ചൈതന്യയും മാധ്യമങ്ങളെ ഒഴിവാക്കി. ഇതോടെയാണ് വിവാഹ മോചന വാര്‍ത്തകള്‍ക്ക് തുടക്കമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക