പെഡിക്യൂര്‍ വീട്ടിലും ചെയ്യാം
ഇപ്പോള്‍ മുഖ സൗന്ദര്യം പോലെ തന്നെ പ്രധാനം ആണ് ശരീര സൗന്ദര്യവും, കാലുകള്‍ സൗന്ദര്യ സംരക്ഷണത്തില്‍ വളരെ പ്രധാനമാണ്.
ഒരാളുടെ വൃത്തി അയാളുടെ കാലുകള്‍ നോക്കിയാല്‍ അറിയാമെന്നു വരെ പറച്ചില് ഉണ്ട്, കാലുകള്‍ മനോഹരം ആകാന്‍ ബ്യൂട്ടി പാര്‍ലറിലും മറ്റും ഇനി പോകാതെ വീട്ടില്‍ ഇരുന്നു നമുക്കു തന്നെ പെഡിക്യൂര്‍ ചെയ്യാന്‍ സാധിക്കും
അതിനായി ആദ്യം കാലുകള്‍ നന്നായി വൃത്തിയാക്കുകയാണ് വേണ്ടത്, കാലുകള്‍ നന്നായി കഴുകുക അതിനു ശേഷം പഴയ നെയില്‍ പോളിഷ് നീക്കം ചെയ്യണം, ശേഷം നഖങ്ങള്‍ വെട്ടി വൃത്തിയാക്കണം, അതിനു ശേഷം കുറച്ചു അല്‍മണ്ട് ഓയില്‍ നഖത്തില്‍ പുരട്ടി മസ്സാജ് ചെയ്യുക.. നഖങ്ങള്‍ ബലപെടുകയും അവയ്ക്ക് നല്ല തിളക്കവും ലഭിക്കും.
അടുത്തതായി ഒരു ബക്കറ്റില്‍ ചെറു ചൂടുവെള്ളം എടുക്കുക അതിലേക്കു അര കപ്പ് ഇന്തുപ്പ്/ സീ സാള്‍ട്ട്, ആപ്പിള്‍ സിടര്‍ വിനെഗര്‍, അല്പം ഷാമ്പൂ ഇവ ചേര്‍ക്കുക, 10-15 മിനുട്ട് കാലുകള്‍ മുക്കി വയ്ക്കുക
കാലുകള്‍ ഇനി നന്നായി സ്ക്രബ് ചെയ്യണം. അതിനായി അല്പം പഞ്ചസാര എടുത്ത് നാരങ്ങ മുറി അതില്‍ മുക്കി കാലില്‍ ഉരസുക, കാലിലെ മൃതകോശങ്ങള്‍ എല്ലാം തന്നെ നീങ്ങും, ഒരു ബ്രഷ് ഉപയോഗിച്ചു നഖങ്ങള്‍ വൃത്തിയാക്കാം, ഇനി കാലുകള്‍ കഴുകി എടുക്കാം
കാലുകള്‍ തുടച്ച ശേഷം ഏതെങ്കിലും ക്രീം ഉപയോഗിച്ചു നന്നായി മസ്സാജ് ചെയ്യുക( ക്രീമിന് പകരം വെളിച്ചെണ്ണയോ മറ്റു എണ്ണകളോ ഉപയോഗിക്കാം)
അവസാനമായി കാലില്‍ നെയില്‍ പോളിഷ് പുരട്ടി ഭംഗി ഉള്ളതാക്കാം
പ്രതികരിക്കാൻ ഇവിടെ എഴുതുക