തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല 2021 അദ്ധ്യയന വര്‍ഷത്തെ ബി.എഡ്. പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.ജനറല്‍ വിഭാഗം 555 രൂപയും സംവരണ വിഭാഗങ്ങള്‍ക്ക് 170 രൂപയുമാണ് അപേക്ഷാ ഫീസ്. ഈ മാസം 21 വരെ അപേക്ഷ സമര്‍പ്പിക്കാം.
വിഭിന്നശേഷി, കമ്മ്യൂണിറ്റി സ്പോര്‍ട്സ്, ഡിഫന്‍സ്, ടീച്ചേഴ്സ്, ഭാഷാ ന്യൂനപക്ഷം എന്നീ വിഭാഗത്തില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഓണ്‍ലൈന്‍ അലോട്ട്മെന്റ് ഉണ്ടായിരിക്കില്ല.
ഈ വിഭാഗക്കാരുടെ റാങ്ക്ലിസ്റ്റ് സര്‍വകലാശാല കോളജുകളിലേക്ക് നല്‍കുകയും അതത് കോളേജുകള്‍ പ്രവേശനം നല്‍കുകയും ചെയ്യും. മാനേജ്മെന്റ് ക്വാട്ടയില്‍ പ്രവേശനം ആഗ്രഹിക്കുന്നവര്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷനു പുറമേ കോളേജിലും അപേക്ഷ സമര്‍പ്പിക്കണം.
സ്പോര്‍ട്സ് ക്വാട്ട വിഭാഗത്തിലുള്ള റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത് കേരള സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സിലായിരിക്കും സ്പോര്‍ട്സ് ക്വാട്ടയില്‍ അപേക്ഷിക്കുന്നവര്‍ അപേക്ഷയുടെ പകര്‍പ്പും അനുബന്ധരേഖകളും സ്പോര്‍ട്സ് സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും സഹിതം
സെക്രട്ടറി, കേരളാ സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സില്‍, തിരുവനന്തപുരം 695001 എന്ന വിലാസത്തില്‍ അയക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് admission.uoc.ac.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍ – 0494 2407016, 017
പ്രതികരിക്കാൻ ഇവിടെ എഴുതുക