സംവിധായകന് ജിസ് ജോയിയുടെ അടുത്ത ചിത്രത്തിന്റേതെന്ന തരത്തില്‍ ഒരു ടൈറ്റില്‍ പോസ്റ്റര്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. നായകന് പൃഥ്വിരാജ് സുകുമാരന്‍ ആണെന്നും ആ ചിത്രത്തിന്റെ പേര് ചാള- നോട്ട് എ ഫിഷ് എന്നാണെന്നുമാണെന്നായിരുന്നു പ്രചരണം.
അതൊരു തെറ്റായ വാര്‍ത്തയാണെന്നു പ്രതികരിച്ചു കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് സംവിധായകന് ജിസ് ജോയ്.
ഇതൊരു ഇന്റര്‍നാഷണല്‍ ഫേക്ക് ന്യൂസ് ആണെന്ന് പറഞ്ഞ ജിസ് ജോയ്, തെറ്റായ വാര്‍ത്ത ഉണ്ടാക്കിയവരോട് മിനിമം ഈ ചിത്രത്തിന്റെ പേര് തിമിംഗലം എന്നെങ്കിലും ആക്കാമായിരുന്നു എന്നും പറയുന്നു.
ഏതായാലും ജിസ് ജോയിയുടെ ഈ മറുപടി ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക