ഭുവനേശ്വര്‍: ലോകനേതാക്കളും കലാകാരന്മാരും പ്രധാനമന്ത്രിക്ക് ജന്മദിനാശംകള് നേരുകയാണ്. ജന്മദിനത്തോട് അനുബന്ധിച്ച് രാജ്യമൊട്ടാക്കെ വിവിധ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. നിരവധി പിറന്നാള്‍ സമ്മാനങ്ങളാണ് രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും മോദിക്ക് ലഭിച്ചത്.
എന്നാൽ വ്യത്യസ്തമായ ഒരു സമ്മാനം പ്രധാനമന്ത്രിക്ക് നല്കി വേറിട്ടു നില്‍ക്കുകയാണ് ഒഡീഷയിലെ ഒരു കലാകാരി.
ഭക്ഷ്യധാന്യങ്ങള്‍ ഉപയോഗിച്ചുളള ഛായാചിത്രമാണ് മോദിക്ക് സമ്മാനമായി നല്‍കിയത്.
ബാംഗ്ലൂര്‍ ആസ്ഥാനമായുള്ള സോഫ്റ്റ്വെയര് ഡെവലപ്പര്‍ പ്രിയങ്ക സഹാനിയാണ് ഈ മനോഹരമായ ഛായാചിത്രത്തിന് പിന്നില്‍.
അഞ്ച് തരം ഭക്ഷ്യധാന്യങ്ങള്‍ ഉപയോഗിച്ചാണ് ഈ ഛായാചിത്രം നിര്‍മ്മിച്ചത്. 8 അടി നീളമാണ് ഈ ഛായാചിത്രത്തിന്.
‘ഈ പെയിന്റിംഗ് നിര്‍മ്മാണം തനിക്ക് വളരെ ബുദ്ധിമുട്ടായിരുന്നുവെന്നും ഇത് ഉണ്ടാക്കാന്‍ 20-25 മണിക്കൂര്‍ എടുത്തുവെന്നും പ്രിയങ്ക സഹാനി പറയുന്നു.
ഇന്ത്യ ഒരു കാര്‍ഷിക രാജ്യമാണ്, അതിനാല്‍ പ്രധാനമന്ത്രിയെ ബഹുമാനിക്കാന്‍ ഭക്ഷ്യധാന്യങ്ങള്‍ ഉപയോഗിച്ചാണ് താന്‍ ഈ ഛായാചിത്രം നിര്‍മ്മിച്ചത്. ഇത് ഒഡീഷയുടെ പട്ടചിത്ര പാരമ്പര്യത്തെ സൂചിപ്പിക്കുന്നുവെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.
മരിച്ചപോയ പിതാവ് ബിബേകാനന്ദ സാഹ്നിയില്‍ നിന്നാണ് പ്രിയങ്ക സഹാനി ഈ കലാസൃഷ്ടി പഠിച്ചത്. അതിനുശേഷം ധാരാളം ചിത്രങ്ങള്‍ പ്രിയങ്ക ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക