പട്ന: ബിഹാറിലെ ഷോപ്പിങ് മാളിൽ പെൺകുട്ടികൾ തമ്മിൽ തല്ലിയതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വൈറൽ. മുസാഫർപുർ മോട്ടിജീലിലെ സിറ്റി പോലീസ് സ്റ്റേഷനോട് ചേർന്നുള്ള ഷോപ്പിങ് മാളിലാണ് പെൺകുട്ടികൾ പരസ്പരം പോരടിച്ചത്.
നാല് പെൺകുട്ടികൾ പരസ്പരം കയർക്കുന്നതാണ് ദൃശ്യത്തിന്റെ തുടക്കം. ഒരു ആൺകുട്ടിയെയും വീഡിയോയിൽ കാണാം. എന്നാൽ ഇയാളോട് ഒരു പെൺകുട്ടി കയർത്തു സംസാരിക്കുന്നുണ്ട്. ഇതിനുപിന്നാലെയാണ് മൂന്ന് പെൺകുട്ടികൾ തമ്മിൽ തല്ലിയത്. ഇവർ പരസ്പരം മുടിയിൽ പിടിച്ചുവലിക്കുന്നതും അടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഒപ്പമുണ്ടായിരുന്ന മറ്റൊരു പെൺകുട്ടി ഇവരെ അനുനയിപ്പിക്കാൻ ശ്രമിക്കുന്നതും കാണാം. പിന്നീട് മറ്റുള്ളവർ ഇടപെട്ടതോടെയാണ് പെൺകുട്ടികൾ ശാന്തരായത്. സംഭവസമയത്ത് മാളിലുണ്ടായിരുന്നവരിൽ ചിലരാണ് വീഡിയോ പകർത്തിയത്.
അതേസമയം, പെൺകുട്ടികൾ പരസ്യമായി പോരടിച്ചതിന്റെ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമല്ല. പെൺകുട്ടികളിലൊരാളുടെ കാമുകനെക്കുറിച്ച് മറ്റൊരു പെൺകുട്ടി എന്തോ അഭിപ്രായം പറഞ്ഞതാണ് തമ്മിൽ തല്ലിന് കാരണമായതെന്ന് ചില പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇക്കാര്യത്തിൽ സ്ഥിരീകരണമില്ലെന്നും സംഭവവുമായി ബന്ധപ്പെട്ട് പോലീസ് സ്റ്റേഷനിൽ പരാതി ലഭിച്ചിട്ടില്ലെന്നും പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോർട്ടിൽ പറയുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക