അനാവശ്യ പരിപാടികളിൽ പങ്കെടുക്കരുതെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥരടക്കം കൂടുതല്‍ സൂഷ്മത പുലര്‍ത്തണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശം. പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. അനാവശ്യ പരിപാടികളിൽ പങ്കെടുക്കരുതെന്നും പ്രധാനമായും യൂണിഫോം ധരിച്ച് പോകുമ്പോൾ കൂടുതൽ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം നിർദേശം നൽകി. മോൻസണ് മാവുങ്കല്‍ കേസിൽ ഉൾപ്പെടെ ഇപ്പോൾ വലിയ ആരോപണമാണ് പോലീസ് നേരിടുന്നത്.
ഈ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ നിർദേശം. ഉന്നത പോലീസ് ഉദ്യോഗസ്ഥരടക്കം മോൻസണ് കേസിൽ ആരോപണ വിധേയരാണ്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായുള്ള മോണ്‍സന്റെ ബന്ധമാണ് പുരാവസ്തുക്കേസിലെ സജീവ ചര്‍ച്ചാ വിഷയമാകുന്നത്. ലോക്നാഥ് ബെഹ്റയും മനോജ് എബ്രഹാമും മോണ്‍സന്റെ വീട് സന്ദര്‍ശിച്ചതും വലിയ വിവാദത്തിലേക്ക് വഴിവച്ചിരുന്നു. അതേസമയം, ലോക്ക്ഡൗൺ കാലത്തേ പോലീസ് പരിശോധനകളിൽ ഉയർന്നുവന്ന ആരോപണങ്ങളും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക