തിരുവനന്തപുരത്ത് കടയ്ക്ക് തീപിടിച്ചു. തിരുവനന്തപുരം ആറ്റിങ്ങലില്‍ ആണ് സംഭവം. അലുമിനിയം കടയില്‍ ആണ് തീപിടിത്തം ഉണ്ടായത്.
കച്ചേരി ജംഗ്ഷനിലെ മധുര അലുമിനിയം എന്ന കടയിലാണ് തീപിടിത്തം ഉണ്ടായത്. തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ ഫയര്‍ ഫോഴ്സ് സംഘം തുടരുകയാണ്.
അപകടമുണ്ടായത് പുലര്‍ച്ചെ നാലുമണിയോടെയാണ് . അലുമിനിയം കടയോട് ചേര്‍ന്ന് തുണിക്കടയിലേക്കും തീ പടര്‍ന്നു. തീപിടുത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്ക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം. ലക്ഷങ്ങളുടെ നഷ്ടമുണ്ടായതായാണ് വിവരം
പ്രതികരിക്കാൻ ഇവിടെ എഴുതുക