കുട്ടനാട്: കൈനകരിയില്‍ സഞ്ചാരികളുമായിപ്പോയ ഹൗസ്ബോട്ട് വെള്ളംകയറി മുങ്ങി . പൂർണമായി മുങ്ങുന്നതിനു മുൻപ് 12 സഞ്ചാരികളെയും സുരക്ഷിതരായി കരയിലെത്തിക്കാൻ കഴിഞ്ഞതിനാൽ വൻ ദുരന്തം ഒഴിവായി.
ഇന്നലെ വൈകിട്ട് നാലരയോടെ കൈനകരി മീനപ്പള്ളി തോട്ടിലാണു സംഭവം. റോഡ് നിർമാണത്തിനുള്ള ജങ്കാർ കയറ്റിയിടുന്ന കുറ്റിയിൽ തട്ടി ഹൗസ് ബോട്ടിന്റെ പിൻഭാഗത്തെ പലക ഇളകിയതിനെത്തുടർന്നാണു വെള്ളം കയറിയത്.
മീനപ്പള്ളി വട്ടക്കായലിലെത്തിയപ്പോഴാണു വെള്ളം കയറുന്നത് ജീവനക്കാരുടെ ശ്രദ്ധയിൽപെട്ടത്. തുടർന്ന് കരയിലേക്ക് അടുപ്പിക്കാൻ ശ്രമിക്കുന്നതിനിടെ, അതുവഴിവന്ന ശിക്കാരി വള്ളങ്ങളിൽ യാത്രക്കാരെ രക്ഷപ്പെടുത്തി കരയ്ക്കെത്തിക്കുകയായിരുന്നു. കൈനകരിയില്‍ സഞ്ചാരികളുമായിപ്പോയ ഹൗസ്ബോട്ട് വെള്ളംകയറി മുങ്ങി, പൂർണമായി മുങ്ങുന്നതിനു മുൻപ് അദ്ഭുതകരമായി രക്ഷപ്പെട്ടത് 12 ജീവന്പിന്നാലെ വഞ്ചിവീട് കരയ്ക്കടുപ്പിച്ചെങ്കിലും വെള്ളം കയറി മുങ്ങിത്താണു.
പ്രതികരിക്കാൻ ഇവിടെ എഴുതുക