ഡൽഹി : 2009 ജമ്മു ബസ് സ്റ്റാൻഡ് സ്ഫോടനത്തിന് പിന്നിൽ ഐഎസ്ഐ ആണെന്ന് ലക്ഷ്മി നഗറിൽ ചൊവ്വാഴ്ച ഡൽഹി പോലീസ് സ്പെഷ്യൽ സെൽ അറസ്റ്റ് ചെയ്ത പാകിസ്താൻ ഭീകരൻ മുഹമ്മദ് അഷ്റഫ് വെളിപ്പെടുത്തി.
വൃത്തങ്ങൾ പറയുന്നതനുസരിച്ച് 2011ല് ഡൽഹി ഹൈക്കോടതിക്ക് പുറത്ത് നടന്ന സ്ഫോടനങ്ങൾക്ക് മുമ്പ് അഷ്റഫ് പരിസരത്ത് ഒരു നിരീക്ഷണം നടത്തിയിരുന്നതായും വെളിപ്പെടുത്തി.
എന്നിരുന്നാലും, അയാൾക്ക് സ്ഫോടനത്തിൽ പങ്കുണ്ടോ ഇല്ലയോ എന്നത് ചോദ്യം ചെയ്യലിൽ വ്യക്തമാകും.
നിലവിൽ, ഡൽഹിയിലെ ഏതെങ്കിലും സ്ഫോടനത്തിൽ ഇയാൾക്ക് പങ്കുണ്ടോ എന്നറിയാൻ അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്തുവരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക