ക്വാറന്റീന് നിബന്ധനയില്‍ ഇളവുകളുമായി ബഹ്റൈൻ. ഇന്ന് മുതലാണ് പുതിയ ഇളവുകൾ ബഹ്റൈനിൽ നിലവിൽ വരിക. വാക്സിന് സ്വീകരിക്കുകയോ അല്ലെങ്കില്‍ കൊവിഡ് ബാധിച്ച് രോഗമുക്തരാവുകയോ വഴി ഗ്രീന്‍ ഷീല്‍ഡ് സ്റ്റാറ്റസുള്ളവരുടെ ക്വാറന്റീന് നിബന്ധനയിലാണ് ബഹ്റൈൻ ഇളവ് നൽകിയിരിക്കുന്നത്. ഇവർ കോവിഡ് ബാധിച്ചവരുമായി സമ്പർക്കത്തിൽ വന്നാൽ ക്വാറന്റീനില്‍ പോകേണ്ടതില്ല.
ചൈനയില്‍ സേവനം അവസാനിപ്പിക്കാനൊരുങ്ങി ലിങ്ക്ഡ് ഇന്‍
എന്നാൽ, ക്വാറന്റീന് വേണ്ടെങ്കിലും രണ്ട് തവണ കോവിഡ് പരിശോധന നടത്തേണ്ടതുണ്ട്. സമ്പർക്കമുണ്ടായതിന്റെ ആദ്യത്തെ ദിവസവും ഏഴാമത്തെ ദിവസവുമാണ് പരിശോധന നടത്തേണ്ടത്.
പട്ടിണി സൂചികയില്‍ ഇന്ത്യ പിന്നിലായതിന് പിന്നാലെ പരിഹാസവുമായി കപില്‍ സിബല്‍
കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ചുള്ള അറിയിപ്പ് അധികൃതർ പുറത്തുവിട്ടത്. എന്നാൽ, ഗ്രീന്‍ ഷീല്‍ഡ് സ്റ്റാറ്റസില്ലാത്തവരാണെങ്കിൽ കോവിഡ് രോഗിയുമായി സമ്പർക്കത്തിൽ വന്നാൽ ഏഴ് ദിവസം ക്വാറന്റീനില്‍ കഴിയേണ്ടതുണ്ട്. മാത്രമല്ല, ആദ്യ ദിവസവും ഏഴാം ദിവസവും കോവിഡ് പരിശോധന നടത്തുകയും വേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക