കുഞ്ചിത്തണ്ണിയില്‍ അടിമാലി എക്സൈസ് റേഞ്ച് നടത്തിയ പരിശോധനയില്‍ 250 ഗ്രാം കഞ്ചാവ്, ഒന്നര മില്ലിഗ്രാം എം.ഡി.എം.എ എന്നിവയുമായി രണ്ട് പേർ പിടിയിൽ. കാറില്‍ വരികയായിരുന്ന ഇവരെ പോലീസ് അറസ്റ്റ് ചെയ്തു. വയനാട് വൈത്തിരി താലൂക്കില്‍ മണിയംകോട് വില്ലേജിലെ പൊന്നടകരയില് കുണ്ടില്‍ വീട്ടില്‍ ഉല്ലാസ് സുരേഷ്(22), ബൈസണ്‍വാലി ചങ്ങനാശേരിക്കട കടവനാപ്പുഴ വീട്ടില്‍ അഭിജിത്ത് അനില്‍ കുമാര്‍ (21) എന്നിവരാണ് അറസ്റ്റിലായത്.എക്സൈസ് ഇന്‍സ്പെക്ടര്‍ പി.കെ രഘുവിന് ലഭിച്ച രഹസ്യ വിവരത്തിന്‍െറ അടിസ്ഥാനത്തില്‍ എക്സൈസ് ഷാഡോ സംഘം നിരീക്ഷണം നടത്തി ഇവരെ പിടികൂടുകയായിരുന്നു. പ്രതികളുടെ കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട് . ഇവരെ അടിമാലി കോടതിയില്‍ ഹാജരാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക