കണ്ണൂര്‍: വടകരയില്‍ രണ്ടുവയസുകാരന് തോട്ടില്‍ മുങ്ങിമരിച്ചു. കണ്ണൂക്കരയിലെ പട്ടാണി മീത്തല്‍ ഷം ജാസിന്റെ മകന് മുഹമ്മദ് റൈഹാന്‍ ആണ് മരിച്ചത്.
മാതാവ് നൂറയുടെ വീട്ടിലായിരുന്നു താമസം.രാവിലെ കടയില്‍ പോയ സഹോദരന് പുറകെ നടന്ന കുട്ടി വീടിനരികെയുള്ള തോട്ടില്‍ വീഴുകയായിരുന്നു.ഇക്കാര്യം വീട്ടുകാര്‍ അറിഞ്ഞില്ല.
കുട്ടിവീഴുന്നത് കണ്ട സമീപവാസികളായ ചിലര്‍ ഉടന്‍തന്നെ കുട്ടിയെ രക്ഷപ്പെടുത്തി വടകരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക