വാഹന വിപണിയിൽ പുതിയ ചുവടുവയ്പ്പിനൊരുങ്ങുകയാണ് ഒല. വാഹന വില്‍പ്പന മേഖലയുടെ മുഖച്ഛായ തന്നെ മാറ്റുന്ന ആപ്പായി ഒല കാര്‍സ് ആപ്പ് തുറക്കുകയാണ് കമ്പനി. പുത്തൻ വാഹനങ്ങൾക്ക് പുറമെ ആപ്പ് വഴി സെക്കൻഡ് ഹാൻഡ് വാഹനങ്ങളും വാങ്ങാൻ സാധിക്കും എന്നതാണ് പ്രത്യേകത. വാഹനം വാങ്ങുവാനും വില്‍ക്കുവാനും മറ്റ് സേവനങ്ങൾ നൽകുവാനും സാധിക്കുന്ന രീതിയിൽ ഒല കാര്‍സിനെ മാറ്റുക എന്നതാണ് കമ്പനി ലക്ഷ്യം വക്കുന്നത്. ഉപഭോക്താക്കള്‍ റീട്ടെയില്‍ സ്റ്റോര്‍ മോഡലുകളില്‍ തൃപ്തരല്ലെന്നും കൂടുതല്‍ സുതാര്യതയും ഡിജിറ്റല്‍ അനുഭവവും അവര്‍ ആഗ്രഹിക്കുന്നുണ്ടെന്നും ഒല സ്ഥാപകനും ചീഫ് എക്സിക്യൂട്ടിവ് ഓഫീസറുമായ ഭവിഷ് അഗര്‍വാള്‍ വ്യക്തമാക്കി.
മാരുതിയുടെ പുതിയ എസ്യുവി മാരുതി ജിംനി വരുന്നു
വാഹനത്തിന്റെ വില്പനക്കും വാങ്ങലുകൾക്കും പുറമെ അതുമായി ബന്ധപ്പെട്ട വായ്പ, ഇന്‍ഷുറന്‍സ്, രജിസ്ട്രേഷന്, മെയ്ന്റനന്‍സ്, ആക്സസറീസ് തുടങ്ങിയ സേവനങ്ങളെല്ലാം ഒല കാര്‍സ് വാഗ്ദാനം ചെയ്യുന്നുണ്ടെന്നാണ് വിവരം. അടുത്ത ഒരു വര്‍ഷം കൊണ്ട് 100 നഗരങ്ങളിലേക്ക് കൂടി സേവനങ്ങൾ വ്യാപിപ്പിക്കുമെന്നും കമ്പനി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക