നെടുമുടി വേണുവിനെ കുറിച്ച് ഭദ്രൻ എഴുതിയ വാക്കുകൾ ശ്രദ്ധനേടുകയാണ്. മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രമായ ‘സ്ഫടിക’ത്തിലെ വാക്കുകൾ ഉദ്ധരിച്ച് കൊണ്ടായിരുന്നു ഭദ്രന്റെ കുറിപ്പ്.
“എന്റെ വേണു, നിങ്ങളുടെ വേർപാട് സത്യമോ മിഥ്യയോ? എനിക്ക് ഇത്രയും ദിവസങ്ങൾ കഴിഞ്ഞിട്ടും വിശ്വസിക്കാനാകുന്നില്ല…
ആ തിക്കുമുട്ടലിൽ ഞാൻ ഓർത്തുപോകുന്നു… അങ്ങയുടെ സംഭാവന ആയിരുന്നു സ്പടികത്തിലെ ആ രണ്ടു വാക്കുകൾ.”ചുവപ്പിന് ചോര എന്നുകൂടി അർത്ഥമുണ്ട് മാഷേ…”
ആ വാക്കുകൾ എഴുതി ചേർത്തപ്പോൾ വേണു അറിഞ്ഞിരുന്നില്ല ചാക്കോ മാഷിന്റെ അന്ത്യം വെടി കൊണ്ട് കൊല്ലപ്പെടാൻ ആയിരുന്നുവെന്ന്.
പ്രണാമം”, എന്നാണ് ഭദ്രൻ കുറിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക