മഴ ശക്തമായതിനാൽ ഇന്ന് ഇടുക്കി, പമ്പ ഡാമുകൾ തുറക്കും. രാവിലെ തുറക്കുമെന്നാണ് അധികൃതർ അറിയിച്ചിരുന്നത്. ഇടുക്കി ഡാമാകട്ടെ, രാവിലെ 11 മണിക്ക് തുറക്കും. പമ്പ ഡാമിന്റെ രണ്ട് ഷട്ടറുകൾ ക്രമാനുഗതമായി ഉയർത്തും. കക്കി-ആനത്തോട് ഡാം തുറന്നുവിട്ടപ്പോൾ പമ്പയിലെ ജലനിരപ്പ് 10-15 സെൻ്റിമീറ്റർ മാത്രമാണ് ഉയർന്നിരുന്നത്. പമ്പ ഡാമിലെ വെള്ളമെത്തുമ്പോൾ ജലനിരപ്പ് 20-25 സെൻ്റിമീറ്റർ വരെ ഉയരുവാനാണ് സാധ്യത. 25 ഘന അടി മുതൽ പരമാവധി 50 ഘന അടി വരെ വെള്ളം പുറത്തേക്കൊഴുക്കും.
അതേസമയം, ഇടുക്കി ഡാമിന്റെ ഷട്ടറുകൾ 50 സെ മീ വീതം ഉയർത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്. ഇടുക്കി ഡാമിൽ ഇന്നലെ റെഡ് അലേർട്ട് പ്രഖ്യാപിച്ചിരുന്നു. ഡാം തുറക്കുന്ന സാഹചര്യത്തിൽ സമീപ വാസികൾ ജാഗ്രത പുലർത്തണമെന്ന നിർദേശം ജില്ലാ ഭരണകൂടം നൽകിയിട്ടുണ്ട്. എന്നാൽ, ഡാം തുറക്കുന്നതിൽ പരിഭ്രാന്തരാകേണ്ടതില്ലെന്നും ഭരണകൂടം വ്യക്തമാക്കി. ഡാം മേഖലയിലേക്ക് രാത്രികാല യാത്ര വേണ്ടെന്ന നിർദേശവും നൽകിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക