സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുകയാണ്. നിരവധി സ്ഥലങ്ങളിൽ മഴ വലിയ നാശങ്ങൾ സൃഷ്ടിക്കുകയും നിരവധി പേരുടെ ജീവൻ കവരുകയും ചെയ്തു. മഴക്കെടുതികൾ ശക്തമായ സാഹചര്യത്തിൽ നിയമസഭാ സമ്മേളനങ്ങൾ പുനഃക്രമീകരിക്കാനാണ് ആലോചിക്കുന്നത്. മഴക്കെടുതിയിൽ അതാത് പ്രദേശത്തെ എംഎൽഎമ്മാർ രക്ഷാ പ്രവർത്തനങ്ങളിലാണുള്ളത്. ആയതിനാൽ സഭാ സന്ദർശനത്തിന് സാധ്യമാകില്ല. അതിനാൽ തന്നെ പ്രളയ ബാധിത പ്രദേശങ്ങളിലെ എം.എൽ.എമാർ ഒഴികെ മറ്റുള്ളവർ കൂടി ചേരുകയും സഭ നടത്തുകയും ചെയ്യുന്ന കാര്യം പരിഗണിച്ചേക്കും.
ക്ഷീണം അകറ്റാൻ സഹായിക്കുന്നു. ഏതൊക്കെ ഭക്ഷണങ്ങളാണെന്ന് അറിയാം…
ഇവരെല്ലാം ചേർന്ന് കാര്യോപദേശക സമിതി കൂടി തുടർ നടപടികളിൽ മാറ്റം വരുത്തുവാനാണ് ആലോചിക്കുന്നത്. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുന്നതിനാൽ എം.എൽ.എമാരിൽ പലർക്കും സഭയിൽ എത്തുക എന്നത് സാധ്യമാകില്ല. ഈ മാസം തന്നെ 20 ന് എത്തിച്ചേരുന്ന എം.എൽ.എമാരെ വച്ച് സഭാ നടപടികൾ പുനരാരംഭിക്കുകയും ഈ ആഴ്ചയിലെ സമ്മേളനം മാറ്റിവെയ്ക്കാനുമാണ് നിലവിൽ തീരുമാനിച്ചിട്ടുള്ളത്
പ്രതികരിക്കാൻ ഇവിടെ എഴുതുക