തിരുവനന്തപുരം: സംസ്ഥാനത്ത് ഇരട്ട ന്യൂനമര്‍ദമാണ് അതിതീവ്ര മഴക്ക് കാരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മഴക്കെടുതിയിലും ഉരുള്‍ പൊട്ടലിലുമായി 39 പേര് മരിച്ചു. ആറ് പേരെ കാണാതായി. 213 വീടുകള്‍ പൂര്‍ണമായി തകര്‍ന്നു.
1393 വീടുകള്‍ ഭാഗികമായി തകര്‍ന്നു. ഇരട്ട ന്യൂനമര്‍ദമാണ് അതിതീവ്ര മഴക്ക് കാരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രകൃതി ദുരന്തത്തില്‍ മരിച്ചവര്‍ക്ക് നിയമസഭയില്‍ ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കോട്ടയം ജില്ലയിലെ 33 ഇടങ്ങളിൽ മണ്ണിടിച്ചിലിന് സാധ്യത; കൂടുതൽ സ്ഥലങ്ങളും കൂട്ടിക്കൽ, തീക്കോയി മേഖലകളിൽ, ആളുകളെ ഒഴിപ്പിക്കും
മരിച്ചവരുടെ കുടുംബത്തിന്റ ദുഃഖം കേരളത്തിന്റെ ഒന്നാകെ ദുഃഖമാണ്. പ്രകൃതി ദുരന്തത്തിന് ഇരയായവരുടെ കുടുംബങ്ങളെ സര്‍ക്കാര്‍ കൈവിടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക