ഇടുക്കി: മൂന്നാര്‍ ടൗണിലെ മിനി ഷോപ്പിംഗ് കോപ്ലംക്സിലെ കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മൂന്നു കടകളില്‍ നിന്നായി മോഷണം നടത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍. ഇക്കാനഗറില്‍ താമസം ബാലകൃഷ്ണനെയാണ് മുന്നാര്‍ സി ഐ മനേഷിന്റെ നേത്രത്വത്തില്‍ പിടികൂടിയത്.
കഴിഞ്ഞ ദിവസം രാത്രിയോടെയാണ് മേഷണം നടന്നത്. മൂന്ന് കടകളില്‍ നിന്നായി 40000 രൂപയും ബാറ്ററിയുമാണ് മോഷണം പോയതെന്നായിരുന്നു പരാതി.
മുന്നാര്‍ സി ഐ മനേഷിന്റെ നേത്രത്വത്തില്‍ തിങ്കളാഴ്ച്ച രാവിലെയോടെ തന്നെ അന്വേഷണം ആരംഭിച്ചിരുന്നു.
ഇന്നലെ വൈകുന്നേരത്തോടെ തന്നെ ഇക്കാ നഗറില്‍ താമസം ബാലകൃഷ്ണനെ പോലിസ് പിടികൂടി.ഇയാളുടെ കൈയില്‍ നിന്നും 14000 രൂപയും മോഷ്ടിച്ച ബാറ്ററിയും കണ്ടെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക