മുംബൈ ലാൽബാഗ് മേഖലയിലെ ഒരു ആഡംബര റസിഡൻഷ്യൽ ടവറിൽ തീപിടിത്തം. ടവറിന്റെ 19-ആം നിലയിലാണ് തീ പടർന്നത്. സംഭവത്തിൽ ഒരാൾ മരിച്ചു. നിരവധി പേര് കുടുങ്ങിക്കിടക്കുന്നതായും റിപ്പോർട്ടുകൾ വന്നിരുന്നു. മുംബൈയിലെ ആഡംബര വൺ അവിഘ്ന പാർക്ക് സൊസൈറ്റിയിലാണ് തീപിടിത്തം ഉണ്ടായത്.
കെട്ടിടത്തിന്റെ പത്തൊൻപതാം നിലയിൽ തീപിടിത്തത്തെ തുടർന്ന് താഴേക്ക് ചാടിയാളാണ് മരിച്ചത്.
അരുൺ തിവാരി (30) എന്ന ആളാണ് മരിച്ചത്. ഇയാളെ അടുത്തുള്ള കെഇഎം ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക