ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ബലാത്സംഗത്തിന് ഇരയായ ആറ് വയസുകാരിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡല്‍ഹിയിലെ രഞ്ജിത് നഗര്‍ പ്രദേശത്താണ് ക്രൂരത അരങ്ങേറിയത്. പെണ്‍കുട്ടി രാം മനോഹര്‍ ലോഹ്യ ആശുപത്രിയിലാണ് ചികിത്സയിലുള്ളത്.
പ്രതിയെന്ന് സംശയിക്കുന്ന ആളുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. ദൃശ്യങ്ങളില്‍ ഇയാള്‍ക്കൊപ്പം കുട്ടി നില്ക്കുന്നതും കാണാം.
വീടിന് സമീപമുള്ള ലംഗറില്‍ ഭക്ഷണം കഴിക്കാന്‍ പോയ സമയത്താണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായത്. രക്തം വാര്‍ന്ന നിലയിലാണ് കുട്ടി വീട്ടില്‍ തിരിച്ചെത്തിയതെന്ന് മാതാപിതാക്കള്‍ പറഞ്ഞു.അവര്‍ ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചു. പരിശോധനയില്‍ കുട്ടി പീഡനത്തിന് ഇരയായെന്ന് വ്യക്തമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക