തിരുവനന്തപുരം:രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വീണ്ടും വർധിപ്പിച്ചു. പെട്രോൾ ലിറ്ററിന് 35 പൈസയും ഡീസൽ ലിറ്ററിന് 37 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോള്‍ വില 110 കടന്നു. പാറശ്ശാലയിലാണ് പെട്രോള്‍ വില ലിറ്ററിന് 110 രൂപ 10 പൈസ എത്തിയത്. പാറശ്ശാലയില്‍ 103 രൂപ 77 പൈസയാണ് ഡീസല്‍ വില.
കഴിഞ്ഞ 11 ദിവസത്തിനിടെ ഒമ്ബതാം തവണയാണ് ഇന്ധന വില കൂട്ടുന്നത്. ഒരു മാസം കൊണ്ട് ഒരു ലിറ്റര്‍ ഡീസലിന് 8 രൂപ 10 പൈസയും പെട്രോളിന് 6 രൂപ 40 പൈസയുമാണ് വര്ധിപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക