കണ്ണൂര്‍: ആറളത്ത് സ്കൂള്‍ വൃത്തിയാക്കുന്നതിനിടെ രണ്ട് ബക്കറ്റില്‍ ഉമിക്കരിയില് പൊതിഞ്ഞുവച്ച നിലയില്‍ നാടന്‍ ബോംബ് കണ്ടെത്തി.
മാസങ്ങളായി സ്കൂളുകള്‍ അടഞ്ഞ് കിടക്കുന്ന സാഹചര്യത്തില്‍ സ്കൂള്‍ വൃത്തിയാക്കുന്നതിനായാണ് അധ്യാപകരും വിദ്യാര്‍ഥികളും സ്കൂളിലെത്തിയത്.
്അതിനിടെയാണ് സ്കൂളിലെ ശുചിമുറിയില്‍ രണ്ട് ബക്കറ്റില്‍ ഒളിപ്പിച്ച നിലയില്‍ നാടന്‍ ബോംബുകള്‍ കണ്ടെടുത്തത്. ഉടന്‍ തന്നെ അധ്യാപകര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
പൊലീസും ബോംബ് സ്്ക്വാഡും സംഭവസ്ഥലത്തെത്തി. ബോംബ് നീര്‍വീര്യമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക